ആലുവയിൽ പിതാവിന്റെ കൊടും ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പൊലീസ് കേസെടുത്തു

ആലുവയിൽ പിതാവിന്റെ കൊടും ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പൊലീസ് കേസെടുത്തു


ആലുവ: ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനായ മകനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.</p><p>കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. പോലീസ് കുട്ടിയെ ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സുരക്ഷിതമായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വർഷങ്ങൾക്ക് മുമ്പ് അമ്മ വിവാഹമോചനം നേടി പോയതിനെ തുടർന്ന് കുട്ടികൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരയായ ഏഴുവയസുകാരന് പുറമെ 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്