പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടൂരിൽ കനത്ത മഴ: സ്കൂൾ മതിൽ ഇടിഞ്ഞുവീണു
അടൂരിൽ കനത്ത മഴയെത്തുടർന്ന് അടൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് സമീപത്തെ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. അപകടസമയത്ത് പരിസരത്ത് വിദ്യാർത്ഥികൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
നേരത്തെ സ്കൂളിന്റെ തന്നെ ഭാഗമായിരുന്ന ഈ മതിൽ, പിന്നീട് സെൻട്രൽ സ്കൂളിനായി സ്ഥലം വിട്ടുകൊടുത്തപ്പോഴാണ് സ്കൂളിൽ നിന്നും വേർതിരിക്കപ്പെട്ടത്. സാധാരണയായി സ്കൂൾ ഇടവേള സമയങ്ങളിൽ വിദ്യാർത്ഥികൾ ഈ മതിലിന് സമീപം നിൽക്കാറുണ്ടായിരുന്നുവെന്ന് പി.ടി.എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും പറയുന്നു

