തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നുന്ന് എ കെ ബാലൻ പറഞ്ഞു. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും ബാലൻ പറഞ്ഞു.
ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയതിലും എകെ ബാലൻ പ്രതികരിച്ചു. നയം പ്രഖ്യാപിക്കും മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്ന് എ കെ ബാലൻ പറഞ്ഞു. സ്പീക്കർ ഇടപെട്ട് തടയണമെന്നും വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധന ബില്ല് അവതരിപ്പിക്കാം എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. ധന ബിൽ പാസായാൽ നിയമമായി. എക്സൈസ് മന്ത്രി പറഞ്ഞത് നിയമപരമായി ശരിയല്ല. ധനബില്ലിനു ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷ തള്ളാൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു.

