കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിൽ അയൽവാസിയുടെ വെളിപ്പെടുത്തൽകല്ലറ ദുരൂഹത നീങ്ങി, ഉത്തരമില്ലാതെ സിജോ തിരോധാനം; പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസിextraordinaire


കല്ലറ ദുരൂഹത നീങ്ങി, ഉത്തരമില്ലാതെ സിജോ തിരോധാനം; പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസി



കോഴിക്കോട്:കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിൽ അയൽവാസിയുടെ വെളിപ്പെടുത്തൽ. 2014 ൽ പിണങ്ങി പോയതിന് ശേഷം സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി  പറഞ്ഞു. അന്നാണ് താൻ അവസാനമായി സിജോയെ നേരിൽ കണ്ടത്തെന്ന് അയൽവാസി പറയുന്നു. പിന്നീട് ഒരിക്കൽ തന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് സിജോ വിളിച്ചിരുന്നതായും എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സിജോ തിരോധാനത്തില്‍ സംശയം ജനിപ്പിച്ച ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹത കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു. രണ്ട് മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. എന്നാൽ സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പള്ളിയുടെ പരാതിയിൽ ഇന്നലെ രാവിലെ കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു. ഫോറൻസിക് സംഘം കല്ലറയിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടിണ്ട്. ഡിഎന്‍എ പരിശോധന നടക്കും. സിജോ സ്കറിയയുടെ തിരോധാനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ നിഗമനം