ജമ്മു കാശ്മീരിലും ‘ഓപ്പറേഷൻ താമര’; എംഎൽഎമാർക്ക് 30 കോടി വാഗ്ദാനം ചെയ്തെന്ന് ഒമർ അബ്ദുള്ള

ജമ്മു കാശ്മീരിലും ‘ഓപ്പറേഷൻ താമര’; എംഎൽഎമാർക്ക് 30 കോടി വാഗ്ദാനം ചെയ്തെന്ന് ഒമർ അബ്ദുള്ള



ജമ്മു കാശ്മീരിലും ഓപ്പറേഷൻ താമരയുമായി ബിജെപി. എം എൽ മാർക്ക് ബിജെപി നേതാവ് 30 കോടി വരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഒമർ അബ്ദുള്ള രംഗത്ത് എത്തി. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ആവശ്യപ്പെട്ട് ദില്ലിയിൽ നാഷ്ണൽ കോൺഫറൻസ് സമരം നടത്താനിരിക്കെയാണ് പാർട്ടി പിളർത്താനുള്ള ബിജെപിയുടെ ശ്രമം.

ഓപ്പറേഷന്‍ താമരക്കായി ബിജെപി ജമ്മു കശ്മീരിലും ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമർ അബ്ദുല്ല ആരോപിച്ചത്. സുപ്രിംകോടതി അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ സമീപിച്ചതായാണ് ആരോപണം. 20 മുതല്‍ 30 കോടി വരെയാണ് ബിജെപി നേതാവ് വാഗ്ദാനം ചെയ്തത് എന്നും ഒബർ അബ്ദുള്ള വ്യക്തമാക്കി. എന്നാൽ 100 കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞാലും ഒരു എംഎല്‍എ പോലും ബിജെപിയിലേക്ക് പോകില്ലെന്നും ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന പദവിയുടെ പുനഃസ്ഥാപനവും മന്ത്രി സ്ഥാനവും ഉള്‍പ്പെടെയാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് നാഷ്ണൽ കോൺഫറൻസ് പാർട്ടി ദില്ലിയിൽ പ്രതിഷേധത്തിനൊരുങ്ങുവെയാണ് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിനായുള്ള ശ്രമം. ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം ഉമർ അബ്ദുല്ലയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ ബിജെപി നേതാക്കൾ ആരോപണം തള്ളി . ആരോപണം അടിസ്ഥാന രഹിതമാണെന്നും തെളിവ് നൽകണമെന്നുമാണ് ബിജെപി നേതാക്കളുടെ ആവശ്യം