നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം വിളക്കോട് ചാക്കാട് വച്ച് പിടികൂടി
കാക്കയെങ്ങാട് : ചാക്കാട് കൊയിലോത്തറ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് 225 പാക്കറ്റ് ഹാൻസും നൂറ്റഞ്ചു പാക്കറ്റ് കൂൾ ലിപ് ഉം ആയി കാക്കയെങ്ങാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യുവും സംഘവും പിടികൂടിയത്.
ഇയാൾ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രഹസ്യ വിവരം ലഭിച്ചത് അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയുടെ വീട് പരിശോധിച്ചതും പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതും. ഓണക്കാലത്ത് നിരോധിത പുകയിലുൽപന്നങ്ങളും മറ്റ് ലഹരി ഉൽപ്പന്നങ്ങളും പിടികൂടുകയും ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായും നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. എസ്. ഐ യുടെ കൂടെ എസ് ഐ വിജു വകേരി സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ് സിവിൽ പോലീസ് ഓഫീസർമാരായ ദിൽരൂപ് ഷൈജു അരുൺ എന്നിവരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു
