കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി, ചർച്ചയ്ക്ക് പിന്നാലെ നടപടി

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി, ചർച്ചയ്ക്ക് പിന്നാലെ നടപടി
കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ പിന്നാലെ പിരിച്ച് വിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ച് വിടൽ ആനുകൂല്യമായി തുക നൽകിയത്. നേരത്തെ 2 മാസത്തെ ശമ്പളം നൽകിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയില്‍ ശമ്പളം നല്‍കാൻ തീരുമാനമായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുത്തത്. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും ചർച്ചയിൽ തീരുമാനമായിരുന്നു.തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.