
കോഴിക്കോട് വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്‍. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വടകരയില്‍ കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപികയും പിടിയിലായിരുന്നു. കീര്‍ത്തന എന്ന അധ്യാപികയാണ് പിടിയിലായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സഹപ്രവര്‍ത്തകയായ കാവ്യയുടെ പങ്കും പുറത്തുവരുന്നത്. ലഹരി ഇടപാടില്‍ ഇവര്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല പകരം അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാവ്യയുടേയും കീര്‍ത്തനയുടേയും അക്കൗണ്ടുകളിലേക്ക് ലഹരി ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയാണ് എത്തിയിരിക്കുന്നത്. കാവ്യയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപികമാർ തന്നെ ഇത്തരം ലഹരി ശൃംഖലകളുടെ ഭാഗമായത് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ലഹരി മാഫിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തിലും പോലീസ് സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെയും ലഹരി ഇടപാടിന്റെ പ്രധാന കണ്ണികളെയും തിരിച്ചറിയാൻ പ്രതികളുടെ ബാങ്ക് രേഖകൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
