ആറളം - അയ്യപ്പൻ കാവ് മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം;ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം :ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയ്യപ്പൻ കാവ് ബൂത്ത് കമ്മിറ്റി
ഇരിട്ടി : നിരന്തരമായി ആനകൾ നാട്ടിലിറങ്ങി ജനജീവിതവും കാർഷിക മേഖലയെയും ഗുരുതര പ്രതിസന്ധിയിലാക്കുകയാണ്. കൃഷിനാശവും ജീവഹാനി ഭീഷണിയും ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കണം. ജനങ്ങളുടെ ജീവന് ഭീഷണിയായ ആനയെ മയക്കുവെടി വെച്ച് പിടികൂടി കാട്ടിലേക്ക് മാറ്റുകയും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്ബൂത്ത് പ്രസിഡണ്ട് ഇബ്രാഹിം അയ്യപ്പൻ കാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
