പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്.


കാളവണ്ടി സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; 24 കാരനെ കുത്തിക്കൊന്നു

ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്
Shefiq murder


പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 24 കാരനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്.

കാളവണ്ടിയിലുണ്ടായിരുന്ന നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ രാത്രി എട്ടുമണിയോടെയാണ് അക്രമം നടന്നത്. കാളവണ്ടി ബൈക്കിന് സൈഡ് നല്‍കാത്തതിനെ ചൊല്ലിയാണ് അക്രമം തുടങ്ങിയത്. സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് ഹോണ്‍ അടിക്കുകയും വണ്ട് റൈസ് ചെയ്യുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ നെല്‍സണും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തു. പിന്നീട് ഇവര്‍ പിരിഞ്ഞുപോയി. രാത്രി കൊഴിഞ്ഞാമ്പാറയില്‍ ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ ആറു പേര്‍ ബൈക്കുകളിലെത്തി. ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റേയാള്‍ ചികിത്സയില്‍ തുടരുകയാണ്