ലോഡ്ജ് വളഞ്ഞ് കുരുക്കി, പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി, പ്രതി അറസ്റ്റില്‍
കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പ്രതിയെ എലത്തൂർ പൊലീസ് കുടുക്കിയത്. ലോഡ്ജിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇയാൾ പെണ്‍കുട്ടികളെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു