സൗദിയിലെ അബഹയിൽ രണ്ട് മലയാളികൾ ഹൃദയാഘാതം മൂലം മരിച്ചു; കണ്ണീരോടെ പ്രവാസ ലോകം

സൗദിയിലെ അബഹയിൽ രണ്ട് മലയാളികൾ ഹൃദയാഘാതം മൂലം മരിച്ചു; കണ്ണീരോടെ പ്രവാസ ലോകം



റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി. മലപ്പുറം കോടൂർ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് സ്വദേശി നസീർ കരീം കുട്ടി (50) എന്നിവരാണ് മരണപ്പെട്ടത്.

കോമൂ പൂവക്കാട്ടിന്റെ മൃതദേഹം അബഹയിലെ അസീർ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബഹയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർനടപടികൾക്കായി കുടുംബം അബഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അമീറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിം പട്ടാമ്പിയും കെ.എം.സി.സി പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്. എ.കെ. നസീമയാണ് പരേതന്റെ ഭാര്യ. മക്കൾ: മുഹ്സിന പൂവക്കാട്ട്, ഫാത്തിമ മിൻഹ, അബ്ദുല്ല.

കരീം കുട്ടിയുടെയും ഫാത്തിമത്തുവിന്റെയും മകനായ നസീർ കരീം കുട്ടിയുടെ മൃതദേഹം നിലവിൽ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കും