ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി:ഗതാഗതം പുനഃസ്ഥാപിച്ചു
താമരശ്ശേരി:ചുരം ആറാം വളവിലും ഏഴാം വളവിനും ഇടയിലായി കാറിനു മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു, നിലവിൽ ഇതുവരെ കുടങ്ങിക്കിടന്ന വാഹനങ്ങളുടെ തിരക്ക് ചുരത്തിൽ അനുഭവപ്പെടുന്നുണ്ട് , ഇന്ന് രാവിലെയാണ് കാറിനു മുകളിലേക്ക് മരം വീണത്, വയനാട് മീനങ്ങാടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്,ചുരത്തിലെ സന്നദ്ധ സംഘടനകളും ഫയർ ഫോഴ്സും ഹൈവേ പോലീസും യാത്രക്കാരും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്
