കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ഉദ്ഘാടനം: വാളത്തോട് – ഇരിട്ടി - അയ്യപ്പൻ കാവ്- മണത്തണ - മാനന്തവാടി സർവീസ് ഇന്ന് മുതൽ

കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ഉദ്ഘാടനം: വാളത്തോട് – ഇരിട്ടി - അയ്യപ്പൻ കാവ്- മണത്തണ - മാനന്തവാടി സർവീസ് ഇന്ന് മുതൽ

ഇരിട്ടി: മലയോര മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ പുതിയ വാളത്തോട്–മാനന്തവാടി ബസ് സർവീസ് ആരംഭിക്കുന്നു. പുതിയ സർവീസിന്റെ ഉദ്ഘാടനം 2026 ജൂലൈ 5-ന് വൈകുന്നേരം 3.00 മണിക്ക് കരിക്കോട്ടക്കരി ടൗണിൽ വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും.
മാനന്തവാടിയിൽ നിന്ന് മണത്തണ, പെരുമ്പുന്ന, പാലപ്പുഴ, അയ്യപ്പൻകാവ്, ഹാജി റോഡ്, ഇരിട്ടി, എടൂർ, കരിക്കോട്ടക്കരി, എടപ്പുഴ, വാളത്തോട് എന്നിവിടങ്ങൾ വഴി മലയോര ഹൈവേയുമായി ബന്ധിപ്പിച്ചാണ് പുതിയ സർവീസ് നടത്തുക.