നീണ്ടകരയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരു മരണം; രണ്ടു പേരെ കാണാതായി

നീണ്ടകരയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരു മരണം; രണ്ടു പേരെ കാണാതായി

കൊല്ലം: നീണ്ടകരയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. പൂമുഖത്തു രാജീവ് ആണ് മരിച്ചത്. രാജീവിന്റേത് തന്നെയാണ് വള്ളം.

വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയും കാണാതായിട്ടുണ്ട്. 12 പേരടങ്ങുന്ന വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്