തളിപ്പറമ്പിൽ എം ഡി എം എ യുമായി യുവാവ് പോലിസ് പിടിയിൽ

തളിപ്പറമ്പ: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കുൾ ഗ്രൗണ്ടിൽ വെച്ച് ഞാറ്റുവയലിലെ മീത്തലെ പത്ത് മൻസൂർ (39) ആണ് അറസ്റ്റിലായത്.
കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് ഉമേഷ് ഗോയൽ
ഐ പി എസ് ൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സേനയായ ഡാൻസാഫിൻ്റെ സഹായത്തോടെ തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ :
പി യദുകൃഷ്ണൻ്റെ നേതൃത്വത്തിലാണ്
മൻസൂറിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ന് പോലിസ് പെട്രോളിംഗ് നടത്തിവരവെയാണ് മൻസൂർ പിടിയിലായത്.
എസ് ഐ :
യു എച്ച് അസബർ
ബാബു,
എ എസ് ഐ : മുഹമ്മദലി,
എസ് സി പി ഒ : സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ പോലിസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
ലഹരി വസ്തുക്കൾ കൈവശം വെച്ച കുറ്റത്തിന്
ഇരിട്ടി പോലിസ് സ്റ്റേഷനിലും മൻസൂറിൻ്റെ പേരിൽ കേസ്സുണ്ടെന്ന്
എസ് ഐ : പി
യദുകൃഷ്ണൻ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
