കർണാടകയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഏഴുമരണം, രണ്ടുപേരുടെ നില ​ഗുരുതരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

കർണാടകയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഏഴുമരണം, രണ്ടുപേരുടെ നില ​ഗുരുതരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


ബെം​ഗളൂരു: കർണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ൽ യെല്ലാപുർ അർബെയ്ൽ ചുരത്തിൽ ലോറിയും ഫോഴ്സ് ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.</p><p>ധാർവാഡിൽനിന്ന് ചിക്കമ​ഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന എട്ടുപേരും ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. അങ്കോളയിൽനിന്ന് വരികയായിരുന്നു ലോറി. അമിതവേ​ഗത്തിലായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ജീപ്പിലുണ്ടായിരുന്ന ഏഴുപേരാണ് മരിച്ചത്. ​​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏഴുപേരുടെ ജീവൻ നഷ്ടമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഉത്തരകന്നഡ ജില്ലയിലുണ്ടായ അപകടം അ​ഗാധമായ ദുഃഖമുണ്ടാക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവർ എത്രയുംവേ​ഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.