കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ് ഇൻസ്റ്റാഗ്രാമിന്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിച്ചതിൽ വിശദീകരണം തേടി
ദില്ലികുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ മെറ്റയ്ക്ക് നോട്ടീസ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിച്ചത്. പിന്നാലെ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ പണം നൽകി നൽകുന്ന ഇത്തരം പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിച്ച് വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നുണ്ടെന്ന് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്.