എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്നും കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമം; പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്നും കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമം; പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍



കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്നും കട്ടില്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ആന്‍സ്റ്റന്‍ എന്ന യുവാവാണ് എട്ട് കട്ടിലുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ പോര്‍ട്ടര്‍ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാള്‍ കട്ടില്‍ കടത്താന്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി വിവരം തേടുകയായിരുന്നു.

കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. എന്നാല്‍ ഇതിന് ആരാണ് ഉത്തരവാദിത്വപ്പെടുത്തിയത് എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥിക്ക് മറുപടി ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ആന്‍സ്റ്റന്‍ എന്ന കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.