കോട്ടയം പെരുന്നയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആലക്കോട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു
ആലക്കോട്: കോട്ടയം പെരുന്നയിലെ ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലക്കോട് നെല്ലിക്കുന്ന് പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ചങ്ങനാശേരി : പെരുന്ന ക്ഷേത്ര കുളത്തിൽ കുളിയ്ക്കാനിറങ്ങിയ
വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സുഹൃത്തക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയതാണ്.
ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ കുളത്തിൽ നിന്നെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരിശുമുട് സ്വകാര്യ പഠന കേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാർഥിയായിരുന്നു.

