പണയ ഉരുപ്പടി തിരിമറി; തിരുവനന്തപുരത്തെ സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒരാള്‍ മരിച്ചു

പണയ ഉരുപ്പടി തിരിമറി; തിരുവനന്തപുരത്തെ സ്വര്‍ണപണയ സ്ഥാപനത്തിലെ ജീവനക്കാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കി. വെങ്ങാനൂര്‍ സ്വദേശി അഞ്ജുവാണ് മരിച്ചത്. പണയ ഉരുപ്പടി തിരിമറിയുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്നാണ് ആത്മഹത്യ. അഞ്ജുവിനൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച മറ്റൊരു യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെങ്ങാനൂരിലെ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ പണയ ഉരുപ്പടി തിരിമറി വിഷയത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 30ന് അഞ്ജുവും സഹപ്രവര്‍ത്തകയും വിഷം കഴിക്കുകയായിരുന്നു