ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി; എംആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം, എസ്ഐടി റിപ്പോർട്ടിൽ തുടർനടപടിയില്ല
തിരുവനന്തപുരം: ആലപ്പുഴ രക്ഷാ പ്രവർത്തന അട്ടിമറിയിൽ നിർണായക വിവരം പുറത്ത്. യുഡിഎഫ് ഭരണത്തിലും എംആർ അജിത് കുമാറിന് സംരക്ഷണം. കേസ് ഡയറി തിരുത്തിയത് എംആർ അജിത് കുമാറിൻ്റെ നിർദ്ദേശ പ്രകാരമെന്ന് എസ്ഐടി റിപ്പോർട്ട്. എസ്ഐടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും അനങ്ങാത്ത നിലപാടിലാണ് ഡിജിപി. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മറ്റി ചേരുംവരെ റിപ്പോർട്ട് പൂഴ്ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്