
മംഗളൂരു: മംഗളൂരു നഗരത്തിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് രണ്ടുകുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്നലെ പുലർച്ചെ കങ്കനാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗരോഡിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ ലാൽബാബുവിന്റെ മക്കളായ അനാമിക ചൗരസ്യ (എട്ട്), പരി (നാല്), ബിഹാർ സ്വദേശിനി ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (46) എന്നിവരാണ് മരിച്ചത്.
ലാല്‍ബാബുവിന്റെയും ബാലകൃഷ്ണയുടെയും അടക്കം നാല് കുടുംബങ്ങളാണ് കോമ്പൗണ്ട് മതിലിന് തൊട്ടുതാഴെയുള്ള വാടക വീടുകളില്‍ താമസിച്ചിരുന്നത്. നാല് വീടുകളുടെയും പിന്‍ഭാഗത്തെ ഭിത്തികള്‍ തകര്‍ന്നു. വാടക വീടുകളുടെ നിരയിലേക്ക് കനത്ത മഴയെത്തുടർന്ന് കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 20 വർഷമായി ഇവിടെ താമസിക്കുന്ന ബിഹാർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
പോലിസും രക്ഷാപ്രവര്‍ത്തകരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്വം നൽകി. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബുധനാഴ്ച തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി യു ടി ഖാദർ അറിയിച്ചു
