കനത്ത മഴയിൽ കൂത്തുപറമ്പിൽ പഴയ കെട്ടിടം തകർന്നു വീണു

കനത്ത മഴയിൽ കൂത്തുപറമ്പിൽ പഴയ കെട്ടിടം തകർന്നു വീണു



കൂത്തുപറമ്പ്: നഗരത്തിൽ കനത്ത മഴയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണു. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് രാവിലെ പെയ്ത ശക്തമായ മഴയിൽ തകർന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസവും കെട്ടിടത്തിന് സമീപം വിശ്രമിക്കാറുണ്ട്. എന്നാൽ, അപകടം നടന്ന സമയത്ത് കെട്ടിടത്തിന് സമീപം ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി. കെട്ടിടത്തിൻ്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ഇപ്പോഴും അപകടാവസ്ഥയിലാണുള്ളത്. അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.