
വയനാട്: ചരിത്രപ്രസിദ്ധമായ മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ ക്രൂരമായി ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ചു വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.(Muthanga Case Verdict 2026 M Geethanandan Sentenced)
അതോടൊപ്പം, സമരത്തിനിടെ ദാരുണമായി കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ സലാമിന് മൂന്ന് ലക്ഷം രൂപയും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം.
കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരിൽ 35 പ്രതികളെയും കോടതി വെറുതെവിട്ടു. വിചാരണയ്ക്കിടെ മരണപ്പെട്ട രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വിചാരണ നേരിട്ട മറ്റു പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് എല്ലാവരെയും വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവായത്.
വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി പ്രസ്താവിച്ചത്
