സമുദ്രാതിർത്തി ലംഘിച്ചു; മലയാളി ഉൾപ്പെടെ 11 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിൽ

സമുദ്രാതിർത്തി ലംഘിച്ചു; മലയാളി ഉൾപ്പെടെ 11 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിൽ


സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ പതിനൊന്ന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ രോഹൻ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്.

രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുൻപാണ് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇന്നലെ വൈകുന്നേരം സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നാവികസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സമീപിച്ചിട്ടുണ്ട്