മട്ടന്നൂർ പാലോട്ടുപള്ളി മഖാം ഉറൂസ് 14 മുതല്‍ 25 വരെ നടക്കും

പാലോട്ടുപള്ളി മഖാം ഉറൂസ് 14 മുതല്‍ 25 വരെ നടക്കും


മട്ടന്നൂർ: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന മഹാ സമ്മേളനവും 14 മുതല്‍ 25 വരെ നടക്കും. വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം പതാക ഉയര്‍ത്തും.
രാത്രി 8.15ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ പാണക്കാട് ജൗഹറലി ശിഹാബ് തങ്ങള്‍, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അറക്കല്‍ അബ്ദുള്‍ റസാക്ക് ദാരിമി, പാണക്കാട് അബ്ദുള്‍ റഷീദ് അലി ശിഹാബ് തങ്ങള്‍, മന്ത്രി അഡ്വ. സണ്ണി ജോസഫ്, വി.കെ. സനോജ് എം.എല്‍.എ., അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി, ഒഎം എസ് തങ്ങള്‍, കുമ്മനം നിസാമുദ്ദീന്‍, മുസ്തഫ ഹുദവി ആക്കോട്, നൗഷാദ് ബാഖവി, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്ല്യാര്‍ എന്നിവര്‍ പങ്കെടുക്കും.