കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു: 20 പേര്‍ക്ക് പരിക്ക്

ബെംഗളുരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ അരുണ്‍, ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ബെംഗളൂരു- മൈസുരു എക്സ്പ്രസ്വേയില്‍ ബിഡദിക്ക് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്‌സ് ബസാണ് ഇന്ന് രാവിലെ അപകടത്തില്‍ പെട്ടത്. റോഡിനു നടുവിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം
