താമരശേരിയിലെ ‘ഫ്രഷ് കട്ട്’ ഫാക്ടറി പൂട്ടാൻ ധാരണ: കരാർ ഒപ്പിട്ടു, മാർച്ച് 31-നകം പ്രവർത്തനം നിർത്തും, കേസുകൾ പിൻവലിക്കും

താമരശേരിയിലെ ‘ഫ്രഷ് കട്ട്’ ഫാക്ടറി പൂട്ടാൻ ധാരണ: കരാർ ഒപ്പിട്ടു, മാർച്ച് 31-നകം പ്രവർത്തനം നിർത്തും, കേസുകൾ പിൻവലിക്കും

കോഴിക്കോട്: വിവാദമായ താമരശേരിയിലെ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കാൻ ധാരണയായി. കമ്പനി ഉടമകളും സമരസമിതിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചതായി ഭാരവാഹികൾ അറിയിച്ചു.(Thamarassery Fresh Cut Factory To Close By March 31 Protests Resolved)

വരുന്ന മാർച്ച് 31-നകം ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കും. മുസ്ലീം ലീഗിന്റെ മൂന്ന് എം.എൽ.എമാരുടെ മധ്യസ്ഥതയിൽ നാട്ടുകാരും സമരസമിതിയും കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്.

നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ചു തീർക്കാൻ വേണ്ടിയാണ് മാർച്ച് 31 വരെ സമയം അനുവദിച്ചിരിക്കുന്നത്. മാർച്ച് 31-ന് ശേഷം ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തും. രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും. ഫ്രഷ് കട്ട് ഫാക്ടറി ജനവാസമില്ലാത്ത മറ്റൊരു മേഖലയിലേക്ക് മാറ്റുന്നതിനായി സർക്കാരുമായി ചർച്ച നടത്തും