മാനന്തവാടി തോണിച്ചാല്‍ സ്വദേശിനി 80 വയസുകാരി സരോജിനിയെയാണ് മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മദ്യലഹരിയില്‍ 80കാരിയായ അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; മകന്‍ അറസ്റ്റില്‍; മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു



മാനന്തവാടി: മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. മാനന്തവാടി തോണിച്ചാല്‍ സ്വദേശിനി 80 വയസുകാരി സരോജിനിയെയാണ് മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകന്‍ ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് സരോജിനിയെ രക്ഷപ്പെടുത്തിയത്. മകന്റെ ആക്രമണത്തില്‍ മനംനൊന്ത സരോജിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു