കള്ളന്മാരെ പേടിച്ച് അഞ്ച് ലക്ഷം രൂപ പാടത്ത് കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നതോടെ കണ്ടെത്താനായില്ല: ഒരു വര്‍ഷത്തിന് ശേഷം ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍

എന്നാല്‍, മദ്യപാന ശീലവും ഓര്‍മക്കുറവുമുണ്ടായിരുന്ന മാംഗിലാലിന് പിന്നീട്, മുറി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോള്‍, താന്‍ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓര്‍മിക്കാന്‍ കഴിഞ്ഞില്ല. ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹം ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നീട് ഇവരും തിരച്ചിലിന് ഒപ്പം കൂടി. ഒന്നിച്ച് നടത്തിയ തിരച്ചിലും പരാജയപ്പെട്ടതോടെ ഇവര്‍ തിരച്ചില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ മറ്റാരോടും പറഞ്ഞില്ല.
ഏകദേശം ഒരു വര്‍ഷത്തിന് ശേഷം പാടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്നതിനിടെയാണ് ബാഗ് പുറത്തുവന്നത്. ഇരുട്ടായതിനാല്‍ അന്ന് ആരും അത് ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെ മാംഗിലാലിന്റെ ഭാര്യയും മകനും പാടത്തിന് ചുറ്റുമുള്ള വേലി നന്നാക്കുന്നതിനിടെ കീറിപ്പറിഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ ബാഗ് ശ്രദ്ധയില്‍പ്പെട്ടു. അത് തുറന്നപ്പോള്‍, 500 രൂപയുടെ നോട്ടുകള്‍ പൂര്‍ണ്ണമായും ചിതലരിച്ച് കഷ്ണങ്ങളായ നിലയില്‍ കണ്ടെത്തി്.
കേടുപാടു സംഭവിച്ച നോട്ടുകളുമായി പച്പദ്രയിലെയും ബലോത്രയിലെയും ബാങ്ക് ശാഖകളെ സമീപിച്ചെങ്കിലും മാറ്റിയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് അവര്‍ ബലോത്രയിലെ ബാങ്കിന്റെ പ്രധാന ശാഖയില്‍ പോയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. ജയ്പൂരിലെ പ്രധാന ശാഖയെ സമീപിക്കാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനും സാധിച്ചില്ല. പണത്തെക്കുറിച്ച് മാംഗിലാല്‍ നേരത്തെ തന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇത്രയും വലിയ നഷ്ടം ഒഴിവാക്കാമായിരുന്നു എന്ന് ഭാര്യ പ്രതികരിച്ചു. പണം രഹസ്യമാക്കി വച്ചതിനും പാടത്ത് കുഴിച്ചിട്ടതിനും മക്കളും അദ്ദേഹത്തെ കുറ്റപ്പെടുത്തി. സ്ഥലം വിറ്റുകിട്ടിയ തുക മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് ഈ കുടുംബം
