മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു
മമ്പറം: കേളാലൂർ മഹാവിഷ്‌ണു ഗണപതി ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക് രോഹിൻ ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് കേളാലൂർ ക്ഷേത്രക്കുളത്തിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കാർത്തിക് അപ്രതീക്ഷിതമായി വെള്ളത്തിൽ താണുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല

