പേരിയ - നിടുംപൊയിൽ റോഡിൽ
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
മണ്ണിടിഞ്ഞു വീണ ഭാഗത്ത് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
പാലച്ചുരം റോഡ് അടച്ചതുകാരണം ഈ വഴി തിരിച്ചുവിട്ടിരുന്ന വാഹനങ്ങളാണ് ഇപ്പോൾ ഇവിടെയും കുടുങ്ങിയത്.
റോഡിലെ കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ
കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
