സോണിയ, നിങ്ങൾ ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നു, രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല’; സോണിയ ഗാന്ധിക്കെതിരെ അമിത് ഷാ

സോണിയ, നിങ്ങൾ ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നു, രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല’; സോണിയ ഗാന്ധിക്കെതിരെ അമിത് ഷാ


എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി അമിത് ഷാ. ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നുച്ചുവെന്ന് അമിത് ഷാ പറഞ്ഞു. രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്നും നിങ്ങളുടെ ചെയ്തികൾ രാജ്യം കണ്ടു എന്നും സോണിയ ഗാന്ധിയോട് അമിത് ഷാ പറഞ്ഞു. വന്ദേമാതരത്തെ എങ്ങനെ അപമാനിക്കാൻ തോന്നിയെന്നും അമിത് ഷാ ചോദിച്ചു.

നേരത്തെ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബിജെപിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

അതേസമയം, വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. മംഗലുരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിട്ടുള്ളത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് പരാതി. അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.