വെളിയമ്പ്ര പ്രദേശത്തെ സംരക്ഷിക്കുക : ജനകീയ സമിതി
മട്ടന്നൂർ : പഴശ്ശി ഡാമിലെ ജല നിയന്ത്രണത്തിലെ അപാകത കാരണം കാഞ്ഞിരങ്കേരി മുതൽ വെളിയമ്പ്ര കക്കുത്തിയാൽ ഭാഗം വരെയുള്ള നിരവധി വീടുകളിൽ വർഷം തോറും വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കി ശാശ്വത പരിഹാരം കാണണമെന്നും,അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു ജനകീയ സമിതി ഇറിഗേഷൻ ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. 2018 ന് ശേഷം എല്ലാ വർഷവും ഈ പ്രദേശത്ത്കാർക്ക് ദുരിതമാണ്. വീട്കളിൽ വെള്ളം കയറി വീട്ട് സാധനങ്ങൾ ഉൾപ്പെടെ നഷ്ടമാകുന്ന സ്ഥിതിയാണ്. ഡാമിൻ്റെ ഷട്ടർ ജൂൺ മാസം മുതൽ മുഴുവനായും തുറക്കുകയും കൂടിവെള്ളത്തിന് ആവശ്യമായ വെള്ളത്തിൻ്റെ സംഭരണിക്ക് ഭീഷണിയായ ചെളികൾ എല്ലാ വർഷവും നീക്കം ചെയ്യുകയും ചെയ്താൽ പ്രളയ ഭീഷണി അകലും എന്നാണ് നാട്ടുകാർ പറയുന്നത്.
പി ബഷീർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് കൗൺസിലർ നദീറ അമേരി അധ്യക്ഷയായി. സിനാൻ,വി എം ഇബ്രാഹിം , കെ വി അബ്ദുള്ള, കെ വി അബ്‌ദുറഹ്‌മാൻ, തങ്കമണി, കെ വി റംശീദ്, എം കെ റഷീദ്, പി മുഹമ്മദ്, വിഎം കാസിം ഹാജി, ബഷീർ നേതൃത്വം നൽകി
