ഒഴുകിപ്പോയ വാട്ടര്‍ടാങ്ക് പിടിക്കാന്‍ ശ്രമിക്കവെ വെള്ളക്കെട്ടില്‍ വീണു; കാണാതായ യുവാവിനായി തിരച്ചില്‍

ഒഴുകിപ്പോയ വാട്ടര്‍ടാങ്ക് പിടിക്കാന്‍ ശ്രമിക്കവെ വെള്ളക്കെട്ടില്‍ വീണു; കാണാതായ യുവാവിനായി തിരച്ചില്‍



കോട്ടയം: മണര്‍കാട് വെള്ളക്കെട്ടില്‍ വീണ് കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു. മണര്‍കാട് പറമ്പുകര സ്വദേശി ശരണ്‍ (32) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ ശരണിന്റെ വീടിന് പിറകിലുണ്ടായിരുന്ന വാട്ടര്‍ടാങ്ക് വെള്ളത്തിലൂടെ ഒഴുകിപ്പോയിരുന്നു. ടാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീടിന് പിന്നിലെ പാടശേഖരത്തോടുചേര്‍ന്നുള്ള വെള്ളക്കെട്ടിലേക്ക് ശരണ്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ ഉടന്‍തന്നെ ശരണ്‍ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. യുവാവിനെ കണ്ടെത്താനായി അഗ്‌നിരക്ഷാസേനയും എന്‍.ഡി.ആര്‍.എഫ്. സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌കൂബ ടീമിനെകൂടി ഉള്‍പ്പെടുത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്