വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്ട്രിയിലെ അംഗമായി ലിയോ മാർപാപ്പ വീണ്ടും നിയമിച്ചു

വത്തിക്കാനിൽ വീണ്ടും മലയാളി തിളക്കം! ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിനെ നെഞ്ചോട് ചേർത്ത് ലിയോ മാർപ്പാപ്പ; അഞ്ച് വർഷത്തേക്ക് നിർണായക ചുമതല



കൊച്ചി: വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്ട്രിയിലെ അംഗമായി ലിയോ മാർപാപ്പ വീണ്ടും നിയമിച്ചു. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് ഈ പുനർനിയമനം. പാപ്പായുടെ പുതിയ നിയമന ഉത്തരവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിൻ ആർച്ച് ബിഷപ്പിനെ ഔദ്യോഗികമായി അറിയിച്ചു.

ഡിക്കാസ്ട്രിയിലെ 'പ്രഥമ സുവിശേഷവൽക്കരണത്തിന്റെയും പുതിയ പ്രാദേശിക സഭകളുടെയും' വിഭാഗത്തിലേക്കാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. മുൻപും ഈ പദവി വഹിച്ചിട്ടുള്ള ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, പുതിയ നിയമനത്തോടെ ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യങ്ങളിലും മിഷൻ പ്രവർത്തനങ്ങളിലും തുടർന്നും നിർണ്ണായക പങ്കുവഹിക്കും. വരാപ്പുഴ അതിരൂപതയ്ക്കും ആഗോള കത്തോലിക്കാ സഭയിലെ ഭാരതീയ സാന്നിധ്യത്തിനും വലിയ അംഗീകാരമാണ് ഈ പുനർനിയമനം