യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് എട്ടംഗ സംഘത്തോടൊപ്പം; വൈകിട്ട് മടങ്ങും
ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം
