തൊടുപുഴ ഇടവെട്ടി മൈലാടുംപാറയില്‍ അമ്മയെ മകന്‍ വിറകുകൊള്ളികൊണ്ട് (പട്ടികകൊണ്ട്) തലയ്ക്കടിച്ച് കൊലപ്പെടുത്തി

ധ്യാനത്തിന് പോകും മുന്‍പ് മകന്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ തര്‍ക്കം; തൊടുപുഴയില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ലഹരി മൂത്തപ്പോള്‍ നടത്തിയ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ലിജോ പോലീസ് കസ്റ്റഡിയില്‍



തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയില്‍ അമ്മയെ മകന്‍ വിറകുകൊള്ളികൊണ്ട് (പട്ടികകൊണ്ട്) തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പില്‍ റെയ്ച്ചല്‍ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ലിജോയെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്ന റെയ്ച്ചല്‍ വെള്ളിയാഴ്ചയാണ് തൊടുപുഴയിലെത്തിയത്. സഹോദരന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്ന ഇവര്‍ ധ്യാനത്തിന് പോകുന്നതിന് മുന്നോടിയായി മകനെ കാണുന്നതിനായാണ് ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തിയത്.

വീട്ടിലെത്തിയ റെയ്ച്ചലുമായി ലിജോ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് പ്രകോപിതനായി തലയ്ക്ക് പട്ടികകൊണ്ട് ക്രൂരമായി അടിക്കുകയുമായിരുന്നു. അടിയില്‍ തലപൊട്ടി ചോരവാര്‍ന്ന റെയ്ച്ചല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീടിന്റെ പിന്നാമ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട ലിജോയെ മണിക്കൂറുകള്‍ക്കുള്ളില്‍ തൊടുപുഴയ്ക്ക് സമീപത്തുനിന്ന് പോലീസ് പിടികൂടി. ഇയാള്‍ മദ്യത്തിനും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിമയാണെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാ