തളിപ്പറമ്പ് പട്ടുവത്ത് പള്ളിക്കുളത്തിൽ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം

തളിപ്പറമ്പ് പട്ടുവത്ത് പള്ളിക്കുളത്തിൽ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം




തളിപ്പറമ്പ: കുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. പട്ടുവം ജുമാമസ്ജിദിന് സമീപത്തെ കെ പി അമാൻ (8) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച വൈകുന്നേരം   7 മണിയോടെയാണ് സംഭവം.വീട്ടു മുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് തൊട്ടടുത്തുള്ള പള്ളി കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്ടുവം ഗവ : എൽ പി സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിയാണ് മരണപ്പെട്ട അമാൻ. ഓട്ടോ ഡ്രൈവർ 
കെ പി അഷ്‌റഫ്‌ - കെ പി റാഹിമ ദമ്പതികളുടെ മകനാണ്. സഹോദരൻ ഹംദാൻ.
മൃതദേഹം പരിയാരത്തെ കണ്ണുർ ഗവ : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.