ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ രീതിയിൽ ടി.ജി. മോഹൻദാസ് പങ്കുവെച്ച വിവാദ വിദ്വേഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് കേരള പൊലീസ്.

TG മോഹൻദാസിൻ്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യും: മെറ്റയ്ക്ക് കത്തയക്കാൻ പൊലീസ് 


തിരുവനന്തപുരം: ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ രീതിയിൽ ടി.ജി. മോഹൻദാസ് പങ്കുവെച്ച വിവാദ വിദ്വേഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് കേരള പൊലീസ്. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ‘മെറ്റ’യ്ക്ക് തിരുവനന്തപുരം സൈബർ പൊലീസ് ഉടൻ കത്തയക്കും.(TG Mohandas Arrest, Police To Ask Meta To Remove TG Mohandas Hate Speech Video)

കേസിൽ മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കലാപാഹ്വാനം ഉൾപ്പെടെ ഗുരുതരമായ നാല് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ തീരുമാനം. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയാണ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എ.ഐ.വൈ.എഫ് (AIYF) സംസ്ഥാന സെക്രട്ടറിയാണ് സംഭവത്തിൽ ആദ്യം പൊലീസിൽ പരാതി നൽകിയത്