അര്‍ജുന്‍ ആയങ്കിയുടെ സഹായികളെന്ന് കാട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം



കൊച്ചി : അര്‍ജുന്‍ ആയങ്കിയുടെ സഹായികളെന്ന് കാട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

കോതമംഗലം കോടതി അവധിയായിരുന്നതിനാലാണ് പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ പൊലീസ് വ്യാപകമായി തിരച്ചില്‍ തുടരുമ്പോഴും അര്‍ജുന്‍ ആയങ്കി സാമൂഹിക മാധ്യമത്തില്‍ സജീവമാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ ഇന്നത്തെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്.സിപിഎമ്മിന് വേണ്ടി അക്രമം നടത്തിയതിന്റെ പേരില്‍ താന്‍ കള്ളക്കേസില്‍ ജയിലിലടയ്‌ക്കപ്പെട്ടിട്ടുണ്ടെന്ന് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ കുറിച്ചു. രാഷ്‌ട്രീയ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും എന്നാല്‍ പിന്നില്‍ നിന്ന് കുത്തരുതെന്നും എം.വി. ജയരാജനോട് ആവശ്യപ്പെടുന്നു