
കൊച്ചി: അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. എറണാകുളം റൂറൽ സൈബർ പൊലീസാണ് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്.(YouTuber Thoppi Issued Fresh Police Notice In Obscene Video Circulation Case)
നേരത്തെ ഇതേ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. തുടർന്ന് ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് പോലീസ് നടപടികൾ വീണ്ടും ശക്തമാക്കിയത്.
തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പ്രതികാര നടപടിയെന്നോണം സുഹൃത്തുക്കളുടെ സ്വകാര്യ വീഡിയോകൾ ഇയാൾ പുറത്തുവിട്ടത് എന്നാണ് വിവരം. സൈബർ പോലീസ് നിലവിൽ നിഹാദിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്
