തൂഫാൻ കെയർ SPC കേഡറ്റുകൾക്ക് പരിശീലനം നൽകി



തൂഫാൻ കെയർ  SPC കേഡറ്റുകൾക്ക്  പരിശീലനം നൽകി.


SPC കണ്ണൂർ റൂറൽ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകുന്നതിന്റെ ഭാഗമായി SPC കേഡറ്റുകളെ  പരിശീലകരായി മാറ്റുന്നതിനുള്ള പരിശീലന പരിപാടി  IMA യുടെ നേതൃത്വത്തിൽ നടത്തി.  മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഉമേഷ് ഗോയൽ IPS ഉദ്ഘാടനം ചെയ്തു.   നീലേശ്വരം താലൂക്ക് ഹോസ്പിറ്റൽ പീഡിയാട്രി വിഭാഗം തലവൻ Dr. രജ്ഞിത് കുമാർ T P ക്ലാസ് എടുത്തു. lMA  തൂഫാൻ കെയർ നോഡൽ ഓഫീസർ  Dr. മുകുന്ദൻ കെ വി അധ്യക്ഷനായ ചടങ്ങിൽ തളിപ്പറമ്പ DYSP സുമേഷ്  T P, SPC എ ഡി എൻ ഒ പ്രസാദ് കെ , പ്രൊജക്ട് അസിസ്റ്റന്റ്  ജാബിർ കെ പി എന്നിവർ സംസാരിച്ചു.  ഉദ്ഘാടനത്തോടനുബന്ധിച്ച്  ഇരിക്കൂർ ഗവ. ഹയർ സെക്കന്ററി സ്‌ക്കൂൾ SPC കേഡറ്റുകൾ അവതരിപ്പിച്ച  ലഹരിക്കെതിരെയുള്ള നാടകം 'ചൂട്ട് '  അരങ്ങേറി.