സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ

തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പേർ ഇപ്പോഴും അജിത് കുമാറിന്റെ ഒപ്പമുണ്ട്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് ഒപ്പമുള്ളത്