പ്രശസ്ത സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു 


കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു. അരീക്കാട്ടെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.(Kozhikode Aboobacker Renowned Music Composer And Tablist Passes Away At 80)

സംസ്‌കാരം വൈകീട്ട് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കും. ‘അവൂക്ക’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം മാപ്പിളപ്പാട്ട് ശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുള്ള അബൂബക്കറിന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദേവരാജൻ മാസ്റ്റർ, ബോംബെ രവി, എം.എസ്. ബാബുരാജ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുടെ പ്രിയപ്പെട്ട തബലിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു. ആരോഗ്യം വഷളാകുന്നതിന് തൊട്ടുമുൻപ് വരെയും സംഗീത സൃഷ്ടികളിൽ സജീവമായിരുന്നു