വിജയ്യുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു: പോലിസ് കസ്റ്റഡിയില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍

വിജയ്യുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു: പോലിസ് കസ്റ്റഡിയില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍



മിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി ആകാശ് ഡെലിസണിന്റെ മാതാപിതാക്കളാണ് അറസ്റ്റിലായത്. ചെന്നൈയില്‍ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡരികില്‍ നിന്നിരുന്ന ജനക്കൂട്ടത്തില്‍നിന്ന് ദമ്പതിമാര്‍ പെട്ടെന്ന് റോഡിലേക്ക് ചാടിവീണ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. മകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തക്കസമയത്ത് ഇടപെട്ട് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ശിവഗംഗ ജില്ലയിലെ മനമധുരൈയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആകാശ് ഡെലിസണ്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അന്നുമുതല്‍ കുടുംബവും ബന്ധുക്കളും ശക്തമായ പ്രക്ഷോഭത്തിലാണ്.