‘മര്യാദയ്ക്ക് സംസാരിക്കണം’: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം


‘മര്യാദയ്ക്ക് സംസാരിക്കണം’: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം


കോ​ഴി​ക്കോ​ട്: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രെ ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സ​മ​സ്ത മു​ഖ​പ​ത്രം സു​പ്ര​ഭാ​തം. “മ​ര്യാ​ദ​യ്ക്ക് സം​സാ​രി​ക്ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ​മ​സ്ത മു​ഖ​പ​ത്രം ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം കു​രു​ട​ന്‍ ആ​ന​യെ തൊ​ട്ട​തു​പോ​ലെ എ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ലെ പ്ര​യോ​ഗം. പെ​ണ്ണു​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​പ്പെ​ടു​മ്പോ​ള്‍ മ​ഹാ​നാ​ശ​മു​ണ്ടാ​കു​ന്നു​വെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞ​ത് സ്ത്രീ ​അ​ഴി​ഞ്ഞാ​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​ധാ​ര്‍​മി​ക​ത​ക​ള്‍ ഓ​ര്‍​മി​പ്പി​ക്കു​ന്ന വേ​ദി​യി​ല്‍ വ​ച്ചാ​ണ്. അ​ത് പ​റ​യാ​ന്‍ കാ​ന്ത​പു​ര​ത്തി​നു​ള്ള അ​വ​കാ​ശം കാ​ന്ത​പു​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ടി​ന്‍റേ​താ​ണെ​ന്ന് പ​റ​യാ​ന്‍ സ​തീ​ശ​നു​ള്ള​ത് പോ​ലെ ത​ന്നെ ഉ​ണ്ടെ​ന്നും മു​ഖ​പ്ര​സം​ഗം വി​ശ​ദീ​ക​രി​ക്കു​ന്നു.

മു​സ്‌​ലിം പി​ന്തു​ണ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യെ​ന്ന പ്ര​തി​ച്ഛാ​യ മാ​റ്റാ​നാ​ണ് സ​തീ​ശ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ര്‍​ത്ത സ​തീ​ശ​നാ​ണ് സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്നും പ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ലും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം വി​ശ​ദീ​ക​രി​ച്ചാ​യി​രു​ന്നു മു​ഖ​പ്ര​സം​ഗം തു​ട​ങ്ങു​ന്ന​ത്. കൊ​ണ്ടും കൊ​ടു​ത്തു​മാ​ണ് സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് സ​മ​സ്ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തും വി.​ഡി. സ​തീ​ശ​ന്‍ ആ​ണ്. പി​എം ശ്രീ ​ന​ട​പ്പാ​ക്കാ​നും സ​തീ​ശ​ന്‍ താ​ൽ​പ​ര്യം കാ​ണി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ര്‍​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ട​ക്കം ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്ത ആ​ളാ​ണ് സ​തീ​ശ​ന്‍ എ​ന്നും പ​ത്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, മു​ഖ​പ്ര​സം​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പ്ര​കീ​ര്‍​ത്തി​ക്കു​ന്നു. സ​മ​ര​സ​പ്പെ​ട​ലി​ന്‍റെ മ​ഹാ​ഗോ​പു​ര​മാ​ണ് ചെ​ന്നി​ത്ത​ല എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ത​ര്‍​ക്കം ഓ​ര്‍​മി​പ്പി​ച്ചു​ള്ള പ​രാ​മ​ര്‍​ശം