കോഴിക്കോട് കാര്‍ മതിലിലിടിച്ച് തീപിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കാര്‍ മതിലിലിടിച്ച് തീപിടിച്ച് വയോധികന്‍ ദാരുണമായി മരിച്ചു. ചേവായൂര്‍ സ്വദേശി സുധാകരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് അപകടം നടന്നതെന്നാണ് വിവരം.
സുധാകരന്‍ കാറുമായി പുറത്തേക്കിറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയും തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. സുധാകരന്റെ വീടിന് സമീപം തന്നെയായിരുന്നു അപകടം.
പുറത്തിറങ്ങാന്‍ കഴിയാതെ സുധാകരന്‍ കാറിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും സുധാകരന്‍ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
