അട്ടപ്പാടിയിൽ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന


അട്ടപ്പാടിയിൽ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന


അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രദേശത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.

ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്ത് അന്യസസ്ഥാന തൊഴിലാളി എന്ന കരുതുന്ന ഒരാളെ കണ്ടിരുന്നു. ഇയാളോടൊപ്പം ഒരു യുവതിയും കുഞ്ഞും ഉണ്ടായിരുവെന്നും ഇവരെ ഇപ്പോൾ കാണാനില്ലെന്നുമാണ് വിവരം.

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നും വെള്ളത്തിൽ കിടന്നിരുന്നതായും കണ്ടെത്തി.